മനസു തുറന്ന് മംദാനി: ബോളിവുഡും ഷാരൂഖാനുമെല്ലാം ചര്‍ച്ചയായി മെഹ്ദി ഹസനുമായുള്ള അഭിമുഖം

മനസു തുറന്ന് മംദാനി: ബോളിവുഡും ഷാരൂഖാനുമെല്ലാം ചര്‍ച്ചയായി മെഹ്ദി ഹസനുമായുള്ള അഭിമുഖം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ പദവിയിലെത്തിയാലും ഇന്ത്യന്‍ സിനിമകളേയും  ഷാരൂഖ് ഖാനും ബോളിവുഡ് സംഗീതവുമെല്ലാം താന്‍ ഇപ്പോഴും ഏറെ ഹൃദ്യമായി സ്വീകരി ക്കുന്നുവെന്നു വ്യക്തമാക്കിക്കൊണ്ട് ന്യൂയോര്‍ക്ക്  മേയര്‍ സൊഹ്‌റാന്‍ മംദാനി.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍  മെഹ്ദി ഹസനുമായുള്ള  അഭിമുഖത്തിലാണ് ഇന്ത്യന്‍ ചലച്ചിത്ര ചക്രവര്‍ത്തി  ഷാരൂഖ് ഖാന്റെ  ആക്ഷന്‍് അനുകരിച്ചതും ബോളിവുഡ് സംഗീതത്തിനു താളമിട്ടതും. ഷാരൂഖ് ഖാന്റെ പ്രശസ്തമായ ചെരിഞ്ഞു നിന്നുള്ള പോസായിരുന്നു അനുകരിച്ചത്.

മംദാനി ഒരു സംഗീത പ്രേമിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ പുഞ്ചിരിയോടെ നിയുക്ത മേയര്‍ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത ലോകത്തെ ആവേശത്തിന്റെ കൊടുമുടിയിലാക്കിയ ചല ഛയ്യ ഛയ്യാ എന്ന പാട്ടിനെക്കുറിച്ചും മംദാനി വാചാലനായി.

തുടര്‍ന്നായിരുന്നു ഷാരൂഖ് ഖാന്റെമാസ്റ്റര്‍ പീസ് ആക്ഷനും കാട്ടിയത്. മംദാനിയുടെ വിജയദിനത്തിലെ ആഘോഷത്തിനു പകിട്ടുകൂട്ടിയ ഗാനമായിരുന്നു ധൂം മച്ചാലെ. വിജയാഘോഷത്തില്‍ ഈ ഗാനമായിരുന്നു അകമ്പടിയായിരുന്നത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ മഹ്മൂദ് മംദാനിയുടേയും മീരാ നായരുടേയും മകനു ഇന്ത്യന്‍ ഗാനങ്ങ ളോടും ഇന്ത്യന്‍ ചലച്ചിത്ര താരങ്ങ ളോടുമുള്ള ഇഷ്ടം ഏറെയാണെന്നു ഈ അഭിമുഖം വ്യക്തമാക്കുന്നു.

Mamdani opens up: Bollywood and Shah Rukh Khan are all the talk of the town in an interview with Mehdi Hassan

Share Email
LATEST
More Articles
Top