ചെന്നൈ: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ (43) കൊല്ലപ്പെട്ടു. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്.
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ മാദ്‌വി ഹിദ്മയുടെ തലയ്ക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണം ആസൂത്രണം ചെയ്തത് ഹിദ്മയായിരുന്നു. ഏറ്റുമുട്ടലില്‍ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തു.
2013ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഛത്തീസ്ഗഡ് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്റെ സൂത്രധാരനാണ് ഹിദ്മ.
Maoist leader Madvi Hidma killed in encounter with security forces













