മാര്‍ത്തോമ്മാ – സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ ഏകതാ ഞായര്‍ ആചരിക്കും

മാര്‍ത്തോമ്മാ – സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ ഏകതാ ഞായര്‍ ആചരിക്കും

ഡാളസ്: മാര്‍ത്തോമ്മാ-സി.എസ്.ഐ (ക്രിസ്ത്യന്‍ ആസോസിയേഷന്‍) സഭകളുടെ ഐക്യം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ”മാര്‍ത്തോമ്മാ – സി.എസ്.ഐ ഏകതാ ഞായര്‍’ നവംബര്‍ ഒന്‍പതിന് നടത്തപ്പെടും. ഇതിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനക്കു സി.എസ്.ഐ ഡാളസ് കോണ്‍ഗ്രിഗേഷന്‍ വികാരി റവ. രാജീവ് സുകു മുഖ്യ കാര്‍മീകത്വം വഹിക്കും.

ഇരു സഭകളും തമ്മിലുള്ള ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാഗമായാണ് ഏകതാ ഞായര്‍ സംഘടിപ്പിക്കുന്നത്.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം സ്‌നേഹ വിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

Marthoma - Unity Sunday to be observed under the auspices of CSI churches
Share Email
Top