ഫിലഡല്‍ഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണല്‍ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാന്‍ (മോന്‍സി ) മത്സരിക്കുന്നു. മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ,സംഘടനാ പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെന്‍സില്‍വേനിയാ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാന്‍.
കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷനിലും നിറ സാനിധ്യമായിരുന്നു മാത്യു ചെറിയാന്‍. 2023 ല്‍ ഫിലഡല്‍ഫിയയില്‍ നടന്ന ഫൊക്കാന റീജണല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ കൂടിയാണ്. ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ സജീവസാന്നിധ്യംആയി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെന്‍സില്‍വേനിയ റീജിയന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സംഘടനകളെ ഫൊക്കാനയിയുടെ ഭാഗമാകുന്നതിലും നിര്‍ണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ്.

ഫിലാഡല്‍ഫിയായിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മാത്യു ചെറിയാന്‍ , പെന്‍സില്‍വേനിയ മലയാളി അസോസിയേഷന്റെ (പി എം എ ) രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്. പി എം എ യുടെ മുന്‍ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ് പി എം എ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയില്‍ കണ്‍വെന്‍ഷന്‍ കൊഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന മാത്യു ചെറിയാന്‍, ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവത്തനങ്ങള്‍ക്ക് തന്റേതായ രിതിയില്‍ വളരെ അധികം പിന്തുണ നല്‍കുന്ന വെക്തി കൂടിയാണ്. പെന്‍സില്‍വേനിയ മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്തുകയും, പെന്‍സില്‍വേനിയ ഏരിയയിലെ എല്ലാ മലയാളീകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോന്‍സി തന്റെ പ്രവര്‍ത്തന രീതിയിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ഇടയില്‍ സുപരിചിതനുമാണ്.
1985 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാന്‍ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം ഫിലഡല്‍ഫിയയില്‍ നിന്നും പൂര്‍ത്തീകരിച്ചു. ഹെല്‍ത്ത് സയന്‍സില്‍ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. Infrastructure Utilities and telecommunications nationwide എന്ന സ്ഥാപനം നടത്തി ബിസിനസ്സ് രംഗത്തും തിളങ്ങി നില്‍ക്കുന്നു. ഇപ്പോള്‍ കുടുംബമായി കിങ്ങോ പ്രഷിയാഇയില്‍ താമസിക്കുന്നു
അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാന്‍ , അദ്ദേഹത്തിന്റെ സംഘടനാ മികവും, നേതൃ പാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല എന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
Mathew Cherian is contesting as a Phokana National Committee member.













