പൊരുതാന്‍ മിഖായേല്‍ ജോയിയും; മാഗ് തെരഞ്ഞെടുപ്പില്‍ ഹാര്‍മണി പാനലില്‍ ജനകീയ സാന്നിധ്യമാകാന്‍ മിഖായേല്‍ ജോയിയും ഇറങ്ങുന്നു

പൊരുതാന്‍ മിഖായേല്‍ ജോയിയും; മാഗ് തെരഞ്ഞെടുപ്പില്‍ ഹാര്‍മണി പാനലില്‍ ജനകീയ സാന്നിധ്യമാകാന്‍ മിഖായേല്‍ ജോയിയും ഇറങ്ങുന്നു

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ (MAGH) തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമ്പോള്‍ ബിസിനസ് രംഗത്തും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും നിറഞ്ഞുനില്‍ക്കുന്ന മിഖായേൽ ജോയിയും (മിക്കി) മത്സരത്തിനിറങ്ങുന്നു. ചാക്കോ തോമസിന്റെ നേതൃത്വത്തിലുള്ള ടീം ഹാർമണി പാനൽ മത്സരിക്കുമെന്ന് മിഖായേല്‍ ജോയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

MAGH-ന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് (BOD) അംഗവും സ്പോർട്സ് കോർഡിനേറ്ററുമാണ് നിലവില്‍ മിഖായേൽ. അസോസിയേഷന്റെ ഏറ്റവും വിജയകരവും പ്രശംസനീയവുമായി കേൾക്കുന്ന കായിക സംരംഭങ്ങളിലൊന്നായ MAGH പ്രീമിയർ ലീഗ് (MPL ക്രിക്കറ്റ്)‌ന്റെ രൂപകർത്താവ് എന്ന നിലയിൽ എല്ലാവരുടെയും അംഗീകാരം ഒരുപോലെ നേടിയ വ്യക്തിത്വമാണ് മിഖായേലിന്റേത്.

ജോയ് ബീറ്റ്‌സ്സ് മീഡിയ പ്രൊഡക്ഷൻസിന്റെയും ബീറ്റ്‌സ്സ് FM റേഡിയോയുടെയും CEO ആണ് അദ്ദേഹം. കൂടാതെ, കിങ്സ്മാർട്ട് ഇൻവെസ്റ്റ്മെന്റ് LLCയുടെ സഹഉടമകൂടിയാണ്. ബിസിനസ് രംഗത്തോടൊപ്പം, അമേരിക്കയിൽ, ദേശീയ തലത്തിൽ FOMAA നാഷണൽ മീഡിയ കോ–ചെയർമാനും 24 ന്യൂസ് USA റിപ്പോർട്ടറുമെന്ന നിലയിലും അദ്ദേഹം നിർണായക ചുമതലകൾ വഹിക്കുന്നു.

ഹൂസ്റ്റൺ മലയാളി സമൂഹത്തിൽ, എറണാകുളം കലക്ടീവ് ഫോറം ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ‌ന്റെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. കായികരംഗത്ത്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി മൂന്ന് വർഷം പ്രവർത്തിച്ചതോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമുണ്ടായിരുന്നു. നിലവിൽ അദ്ദേഹം ഹൈഗാർഡ്സ് ഇന്റർനാഷണലിലെ അസിസ്റ്റന്റ് കോച്ചും IPCNA ഹൂസ്റ്റൺ ചാപ്റ്ററിലെ സജീവ അംഗവുമാണ്.

യുവജന, കായിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലയിരുത്തി ജവഹർലാൽ നെഹ്റു സംസ്കാരിക സമിതി 2025 ലെ “ബീക്കൺ ഓഫ് യൂത്ത് & സ്പോർട്സ് എക്സലൻസ് അവാർഡ്” നൽകി ആദരിച്ചു.

സംഘടനാത്മക നേതൃത്വത്തിനുപുറമെ, എംസി (Emcee) യും റേഡിയോ ജോക്കി (RJ) എന്ന നിലയിലും മിഖായേൽ ജോയ് തന്റെ കഴിവും വ്യതിരിക്തതയും കൊണ്ട് പ്രശസ്തനാണ്. കേരളത്തിലെ തന്റെ പ്രാരംഭ വർഷങ്ങളിൽ യുവജന സംഘടനകളിലും ലൈബ്രറി കൗൺസിൽ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു, ഇതിലൂടെ ലഭിച്ച സമൂഹ്യവികസന കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ കരുത്തായി.

“MAGH-ല്‍ പരസ്പര വിശ്വാസവും ഐക്യവും യുവാക്കളുടെ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ച്, കമ്മ്യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാഗിനെ പുതിയ ദിശാബോധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനായി അദ്ധ്വാനിക്കുമെന്ന് വാഗ്ദാനത്തോടെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതും മത്സരത്തിലേക്ക് ഇറങ്ങുന്നതും. എല്ലാവരുടെയും പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായും മിഖേയാല്‍ പറഞ്ഞു.

Michael joy to contest in MAGH Election

Share Email
Top