കേരളത്തിൽ പാൽ വില വർധിപ്പിക്കും, തിരഞ്ഞെടുപ്പിന് ശേഷം മാത്രം

കേരളത്തിൽ പാൽ വില വർധിപ്പിക്കും, തിരഞ്ഞെടുപ്പിന് ശേഷം മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനമായതായി റിപ്പോർട്ടുകൾ. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാകും വിലവർദ്ധനവിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. പാൽ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) സർക്കാരിന് ശുപാർശ സമർപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി. കർഷകർക്ക് ആശ്വാസം നൽകുന്നതിനും ഉത്പാദനച്ചെലവ് വർധിച്ച പശ്ചാത്തലത്തിലും വില വർദ്ധിപ്പിക്കണമെന്നാണ് മിൽമയുടെ പ്രധാന ആവശ്യം.

നേരിയ വിലവർദ്ധനവ് മാത്രമാണ് ഉണ്ടാകുകയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ലഭ്യമായ വിവരമനുസരിച്ച്, ലിറ്ററിന് നാല് രൂപ വരെയാണ് വർദ്ധനവിന് സാധ്യത. പുതുക്കിയ പാൽ വില 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സൺ മണി വിശ്വനാഥും വില വർദ്ധനവിന് ശുപാർശ ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

.

Share Email
LATEST
Top