യുഎസില്‍ കനത്ത മഞ്ഞുവീഴ്ച്ച: ഇന്ത്യാന,ഇല്ലിനോയിസ്, വിസ്‌കണ്‍, മിഷിഗണ്‍ സംസ്ഥാനങ്ങള്‍ തണുത്തുറയുന്നു

യുഎസില്‍ കനത്ത മഞ്ഞുവീഴ്ച്ച: ഇന്ത്യാന,ഇല്ലിനോയിസ്, വിസ്‌കണ്‍, മിഷിഗണ്‍ സംസ്ഥാനങ്ങള്‍ തണുത്തുറയുന്നു
Share Email

ന്യൂയോര്‍ക്ക്: അമേരിക്ക ഈ സീസണിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച്ചയെ അഭിമുഖീകരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് മഞ്ഞുവീഴ്ച്ചയുടെ പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ഇന്ത്യാന, ഇല്ലിനോയിസ്, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ മഞ്ഞുവീഴ്ച്ച.

ഇവിടെ ചില ഭാഗങ്ങളില്‍ വന്‍ മഞ്ഞുപാളികളാണ് ഉണ്ടായത്. നിരവധി ആളുകള്‍ സഹായം തേടി തങ്ങളെ ബന്ധപ്പെട്ടതായി ഇന്ത്യാന സ്റ്റേറ്റ് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ചയോടെ മഞ്ഞുവീഴ്ച്ച ബഫല്ലോ, സിറാക്കൂസ്, പെന്‍സില്‍വാനിയയുടെ ചില മേഖലകളിലും വ്യാപിച്ചു. പെന്‍സില്‍വാനിയയിലെ ഹൈഡ്ടൗണില്‍ 12 ഇഞ്ചിലധികം കനത്തിലാ്ണ് മഞ്ഞ് വീണു.

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ 11 ഇഞ്ചിലധികം മഞ്ഞ് വീണു. ബുധനാഴ്ച വരെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലും വടക്കന്‍ ന്യൂ ഇംഗ്ലണ്ടിലും ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യതതയാണ് പ്രവചിക്കുന്നത്. . ബഫല്ലോയില്‍ അഞ്്് ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പ് നല്കി.
ടെന്നസിയിലെ നോക്സ്വില്ലെ മുതല്‍ ഫ്‌ലോറിഡ കീസ് വരെയുള്ള നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Millions face 1st deep freeze and snow of the season

Share Email
Top