രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും അദ്ദേഹവുമൊത്തു വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നും മന്ത്രി ശിവന്‍കുട്ടി

രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും അദ്ദേഹവുമൊത്തു വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നും മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലലെന്നും അദ്ദേഹവുമൊത്ത് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ടതിനെക്കുറിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രതികരണം.രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാഹുലുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു സ്ഥലം എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചര്‍ച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

Minister Sivankutty says Rahul is not a convicted person and there is nothing wrong in sharing the stage with him.

Share Email
Top