ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന് മിഷന്‍ ലീഗിന്റെ ആദരം

ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന് മിഷന്‍ ലീഗിന്റെ ആദരം

ചിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിലായിരിക്കുന്ന സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത സമിതി ആദരവുകള്‍ അര്‍പ്പിച്ചു.

രൂപതാ വാര്‍ഷികത്തിനോടനുബന്ധിച്ചു ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടും മിഷന്‍ ലീഗ് രൂപതാ ഭാരവാഹികളും ചേര്‍ന്ന് ജേക്കബ് അങ്ങാടിയത്ത് പിതാവിനെ പൊന്നാട അണിയിച്ചു. മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളില്‍ ബിഷപ്പ് അങ്ങാടിയത്തിന് പൂച്ചെണ്ട് നല്‍കി മിഷന്‍ ലീഗ് കുടുംബത്തിന്റെ സ്‌നേഹവും ആദരവും അറിയിച്ചു. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, രൂപതാ ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയാ എം.എസ്.എം.ഐ., അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, എക്‌സിക്യൂട്ടീവ് അംഗം ആന്‍ റ്റോമി എന്നിവര്‍ സന്നിഹിതരായിരുന്നു.

ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയെ വളരെയധികം സ്‌നേഹിക്കുകയും പ്രോത്സാഹിക്കുകയും ചെയ്ത ബിഷപ്പ് അങ്ങാടിയത്ത്, വടക്കേ അമേരിക്കയില്‍ സംഘടനയുടെ ചിട്ടയായ പ്രവത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിന് നിര്‍ണായകമായ നേതൃത്വം നല്‍കി.

Mission League honors Bishop Jacob Angadiyam

Share Email
LATEST
Top