മാതൃക പെരുമാറ്റച്ചട്ടം: ഫയലുകളില്‍ തീരുമാനമാക്കാന്‍ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി

മാതൃക പെരുമാറ്റച്ചട്ടം: ഫയലുകളില്‍ തീരുമാനമാക്കാന്‍ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ ഫയലുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി.

ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റിയില്‍ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി എന്നിവര്‍ അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്നിനോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകള്‍ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ ഇല്ലാത്ത പ്രൊപ്പോസലുകള്‍ ഒരു വകുപ്പും നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Model Code of Conduct: Order issued to form a screening committee to decide on files

Share Email
Top