ജറുസലേം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹമാസ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ ആരോപണം. യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ അറസ്റ്റു ചെയ്തതായും ഇവരില്‍ നിന്നു നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായും മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്രയേലികളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഹമാസ് ശൃംഖല ലക്ഷ്യമിട്ടത്. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നതായും മൊസാദ് വ്യക്തമാക്കി. സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച അന്വേഷണം ആരംഭിച്ചതെന്നും വിയന്നയില്‍ കണ്ടെത്തിയ ആയുധങ്ങള്‍ ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമിന്റേതായിരുന്നുവെന്നും മൊസാദ് അറിയിച്ചു.
തുടര്‍ന്നാണ് ജര്‍മനി ഉള്‍പ്പെടെയുള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഖത്തറിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും മൊസാദ് വ്യക്തമാക്കുന്നു.
Mossad says Hamas network operated in European countries













