കേംബ്രിഡ്ജ്ഷെറിലെ ഹണ്ടിംഗ്ടണിൽ ട്രെയിനിൽ കത്തിക്കുത്ത്, നിരവധി പേർക്ക് പരുക്ക്, 2 പേർ അറസ്റ്റിൽ

കേംബ്രിഡ്ജ്ഷെറിലെ ഹണ്ടിംഗ്ടണിൽ ട്രെയിനിൽ കത്തിക്കുത്ത്, നിരവധി പേർക്ക് പരുക്ക്, 2 പേർ അറസ്റ്റിൽ

ലണ്ടന്‍: യുകെ കേംബ്രിഡ്ജ്ഷെറിലെ ഹണ്ടിംഗ്ടണിൽന് ട്രെയിനിൽ കത്തിക്കുത്ത്. ട്രെയിനിൽ നിരവധി പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുണ്ട്, കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടന്‍ കിങ്‌സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിലാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഹണ്ടിങ്ഡണ്‍ സ്റ്റേഷനില്‍ നിര്‍ത്തി. പരിക്കേറ്റവരെയെല്ലാം ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി.

കേംബ്രിജ്‌ഷെറില്‍വെച്ച് പ്രാദേശികസമയം വൈകീട്ട് 6.25 ഓടെയാണ്  ആക്രമണമുണ്ടായതെന്നാണ് വിവരം. ട്രെയിനിലുണ്ടായിരുന്ന ഒട്ടേറെ യാത്രക്കാര്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു. ട്രെയിന്‍ ഹണ്ടിങ്ഡണ്‍ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ, കത്തിയുമായി നിലയുറപ്പിച്ച, അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ ചോരയൊലിച്ച നിലയിലാണ് പല യാത്രക്കാരും പുറത്തിറങ്ങിയതെന്ന് സംഭവസമയം ഹണ്ടിങ്ഡണ്‍ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍തന്നെ യാത്രക്കാരെയെല്ലാം പോലീസുകാര്‍ സ്‌റ്റേഷന് പുറത്തേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതില്‍ ഒന്‍പതുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ ബസുകളില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു.

multiple people stabbed on train in UK

Share Email
LATEST
More Articles
Top