പാറ്റ്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ബീഹാറിലെ വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ നിലവിലെ ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് അനുകൂലം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ ഇന്താ മുന്നണിയേക്കാള്‍ ഇരട്ടിയോളം സീറ്റുകളില്‍ ബിജെപി മുന്നണി മുന്നിലാണ്.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ആരു ഭരിക്കുമെന്ന ചിത്രം വ്യക്തമാകും.
243 അംഗ നിയമസഭയില്‍ കേവല കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്‍ഡിഎ 122 സീറ്റും ഇന്ത്യാമുന്നണി 114 സീറ്റുമായിരുന്നു കഴിഞ്ഞവര്‍ഷം നേടിയത്. എല്ലാ എക്‌സിറ്റ് പോളുകളും ഇത്തവണ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച എന്ന് പ്രവചിച്ചിരുന്നു.
NDA makes headway in Bihar’s first election results












