ബീഹാറില്‍ എന്‍ഡിഎ കുതിപ്പ്: കേവലഭൂരിപക്ഷവും മറികടന്ന് ലീഡ് നില

ബീഹാറില്‍ എന്‍ഡിഎ കുതിപ്പ്: കേവലഭൂരിപക്ഷവും മറികടന്ന് ലീഡ് നില

പാറ്റ്‌ന: ബീഹാറില്‍ ഭരണ മുന്നണിയായ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച നല്കുമെന്നു വ്യക്തമായ സൂചനകള്‍ നല്കിക്കൊണ്ട് ആദ്യഒന്നര മണിക്കൂറിലെ ഫലസൂചന. 135 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണി ലീഡ് ചെയ്യുന്നത്. കേവല ഭൂരപക്ഷവും മറികടന്നാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം. മുഖ്യ എതിര്‍കക്ഷിയായ ഇന്ത്യാ മുന്നണിക്ക് ഇതുവരെ 72 സീറ്റുകളിലാണ് ലീഡ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

2020-ല്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ഇരുമുന്നണികളും തമ്മില്‍ നടത്തിയിരുന്നതെങ്കില്‍ ഇക്കുറി എന്‍ഡിഎ ശക്തമായ മേധാവിത്വം നേടുന്ന കാഴ്ച്ചയാണ് കാണുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു ബീഹാറിലെ വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ തന്നെ പുറത്തുവന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ ഇന്താ മുന്നണിയേക്കാള്‍ ഇരട്ടിയോളം സീറ്റുകളില്‍ ബിജെപി മുന്നണി മുന്നിലാണ്.

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എന്‍ഡിഎ ലീഗ് കുത്തനെ ഉയര്‍ന്നു. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന ് 122 സീറ്റാണ് വേണ്ടത്.കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്‍ഡിഎ 122 സീറ്റും ഇന്ത്യാമുന്നണി 114 സീറ്റുമായിരുന്നു കഴിഞ്ഞവര്‍ഷം നേടിയത്. എല്ലാ എക്‌സിറ്റ് പോളുകളും ഇത്തവണ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച എന്ന് പ്രവചിച്ചിരുന്നു.

NDA surges in Bihar: Lead level surpasses absolute majority

Share Email
Top