പറ്റ്‌ന: കേവലഭൂരിപക്ഷവും മറികടന്ന് വമ്പന്‍ കുതിപ്പു നടത്തുന്ന ബീഹാറില്‍ എന്‍ഡിഎ ക്യാമ്പുകളില്‍ ആഘോഷ ലഹരി. നിലവിലെ ലീഡ് നില അനുസരിച്ച് അതിശക്തമായ മുന്നേറ്റത്തോടെ എന്‍ഡിഎ സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ് എന്‍ഡിഎ. ബിജെപി ആണോ ജെഡിയു ആണോ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നു മാത്രമാണ് ഇനി അറിയേണ്ടത്. നിലവില്‍ 83 സീറ്റില്‍ ലീഡുമായി ജെഡിയു ആണ് ഒന്നാമത്. തൊ്ട്ടുപിന്നില്‍ 81 സീറ്റുമായി ബിജെപി.
ഭരണം ഉറപ്പാക്കിയതോടെ ബീഹാറിലെങ്ങും വിജയം ആഘോഷിക്കുകയാണ് ബിജെപി ക്യാമ്പ്.പറ്റ്‌നയില്‍ ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കി.
വലിയ പാചക പാത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ വെച്ചാണ് ലഡു തയ്യാറാക്കുന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്.
NDA’s celebration is in full swing across Bihar as it takes power with lightning speed












