സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി, ‘ആശുപത്രികൾ പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്’

സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി, ‘ആശുപത്രികൾ പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്’

കൊച്ചി: ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണം എന്നും കോടതി നിർദ്ദേശിച്ചു.

Share Email
Top