തുടര്‍ഭരണവുമായി നിതീഷ്; കാലിടറി തേജസ്വി: കടപുഴകി കോണ്‍ഗ്രസ്

തുടര്‍ഭരണവുമായി നിതീഷ്; കാലിടറി തേജസ്വി: കടപുഴകി കോണ്‍ഗ്രസ്

പാറ്റ്‌ന: ബീഹാറിന്റെ നായകനായി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക്. പ്രതിപക്ഷമായി മഹാവികാസ് സഖ്യം തകര്‍ന്നടിഞ്ഞു. നിതീഷിന്റെ നേതൃത്വത്തില്‍ 200 റോളം സീറ്റുകളുമായാണഅ എന്‍ഡിഎയുടെ സമഗ്രാധിപത്യം.

എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോള്‍ ആഘോഷ തിമിര്‍പ്പിലാണ് രബിജെപി പ്രവര്‍ത്തകര്‍. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ബാന്‍ഡ് മേളം ഉള്‍പ്പെടെയുള്ള വിജയാഘോഷമാണ് നടക്കുന്നത്.തേജസ്വി യാദവിനെ പരിഹസിച്ച് റാന്തല്‍ ഏന്തിയും പ്രവര്‍ത്തകര്‍ എത്തി.
ആര്‍ജെഡിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയര്‍ത്തിയാണ് ബീഹാറില്‍ നീതീഷ് – മോദി സഖ്യം ആധികാരിക വിജയം നേടിയത്. നിലവില്‍ 198 സീറ്റുകളിലാണ് സഖ്യം മുന്നിലുള്ളത്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. . തെരഞ്ഞെടുപ്പ് ഫലം നിരാശാജനകം എന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു.

Nitish to continue ruling; Tejashwi stumbles: Congress is stumped
Share Email
Top