ഡല്‍ഹിയില്‍ ഏഴു മരണങ്ങളില്‍ ഒരെണ്ണം വായുമലിനീകരണം മൂലം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹിയില്‍ ഏഴു മരണങ്ങളില്‍ ഒരെണ്ണം വായുമലിനീകരണം മൂലം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ഡേറ്റാ വിശകലനം അനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം 2023-ല്‍ ഡല്‍ഹിയില്‍ മരണപ്പെട്ട ഏഴില്‍ ഒരാള്‍ വായു മലിനീകരണത്തിന്റെ ദുരന്തഫലത്തിന്റെ ഇരയായവരാണ്.

അതായത് ആകെ മരണത്തിന്റെ 15 ശതമാനം വായു മലിനീകരണത്തെ തുടര്‍ന്നുള്ള വിവിധകാരണങ്ങളാലാണ്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ പഠനത്തില്‍ വായു മലിനീകരണം മൂലം പല അനുബന്ധ രോഗങ്ങലും റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ 15,786 മരണമായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2023 ല്‍ 17,188 ആയി വര്‍ദ്ധിച്ചു. അതേ കാലയളവില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടായ മരണങ്ങള്‍ 13,604 ല്‍ നിന്ന് 14,874 ആയി ഉയര്‍ന്നു. സിആര്‍ഇഎ വിദഗ്ധനായ മനോജ്കുമാറിന്റെ അഭിപ്രായത്തില്‍ വായു മലിനീകരണം ഒരു പാരിസ്ഥിതിക പ്രശ്‌നം മാത്രമല്ല പൊതുജനാരോഗ്യ പ്രതിസന്ധി കൂടിയാണ്.

ഡല്‍ഹിയുടെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടില്ലെങ്കില്‍, ശ്വസന രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ളവ വര്‍ധിക്കുമെന്ന മുന്നറിയിപ്പും നല്കുന്നു.
വായു മലിനീകരണം ശ്വാസകോശത്തിലും മറ്റ് ശരീര വ്യവസ്ഥകളിലും ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

മലിന വായുവിലുള്ള സമ്പര്‍ക്കം ശ്വാസകോശ അര്‍ബുദത്തിനു വരെ കാരണമാകും.ശ്വാസകോശ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. വായു മലിനീകരണം ഹൃദയം, തലച്ചോറ്, വൃക്കകള്‍, കുടല്‍, എന്‍ഡോക്രൈന്‍, രോഗപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലുമൊക്കെ വിധത്തില്‍ ബാധിക്കുമെന്നു ”പിഎസ്ആര്‍ഐ ആശുപത്രിയിലെ പള്‍മണോളജി, ക്രിട്ടിക്കല്‍ കെയര്‍, സ്ലീപ്പ് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നീതു ജെയിന്‍ പറഞ്ഞു.

One in seven deaths in Delhi is due to air pollution: Shocking report released

Share Email
LATEST
More Articles
Top