ന്യൂയോർക്കിന്റെ നായകൻ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി : മംദാനി തികഞ്ഞ വിജയാ പ്രതീക്ഷയിൽ 

ന്യൂയോർക്കിന്റെ നായകൻ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി : മംദാനി തികഞ്ഞ വിജയാ പ്രതീക്ഷയിൽ 

ന്യൂയോർക്ക് അമേരിക്കയുടെ സാമ്പത്തിക നഗരമായ ന്യൂയോർക്കിന്റെ ഭരണത്തലവൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ  അമേരിക്കൻ സമയം രാത്രി എട്ടിന് ആരംഭിക്കും 

ഇന്ത്യൻ സമയം ബുധനാഴ്ച്ച  രാവിലെ 7.30ന് വോട്ടെടുപ്പ് അവസാനിക്കും തൊട്ടുപിന്നാലെ വോട്ടെണ്ണൽ ആരംഭിക്കും അഭിപ്രായ സർവ്വേകൾ എല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി(34)ക്ക് അനുകൂലമാണ്. എന്നാൽ മംദാനി വിജയിച്ചാൽ അത് ന്യൂയോർക്ക്നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

സൊഹ്റാൻ മംദാനിയുടെ പ്രധാന എനിരാളി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ന്യൂയോർക്ക് ‌സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെ പിന്തുണയ്ക്കുന്നു. 

ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി.

Only hours left to find out who will be the New York hero: Mandani is hopeful of a complete victory

Share Email
Top