ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ സുപ്രധാന നീക്കവുമായി ഓപ്പണ്‍ എഐ. ചാറ്റ്.ജി.പി.ടി ഗോ ഒരു വര്‍ഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചാണ് ഈ നീക്കം ശക്തമാക്കുന്നത്. ഇന്നു മുതല്‍ ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഓപണ്‍ എ.ഐയുടെ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയുടെ മിഡ്-ടിയര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.
ചാറ്റ്. ജി.പി.ടിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയും അതിവേഗത്തില്‍ വളര്‍ന്നകൊണ്ടിരിക്കുന്ന വിപണിയുമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യന്‍ ഉപഭോക്തൃ അടിത്തറയെ ആകര്‍ഷിക്കുന്നതിനായി പ്രീമിയം എ.ഐ ഫീച്ചറുകള്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കിയ പെര്‍പ്ലെക്സിറ്റിക്കും ഗൂഗ്‌ളിനും വെല്ലുവിളിയാണ് ഓപണ്‍ എ.ഐയുടെ ഈ പ്രഖ്യാപനം.
19,500 രൂപ വിലയുള്ള എ.ഐ പ്രോ മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ നീക്കത്തെ തുടര്‍ന്നാണ് ഓപണ്‍ എ.ഐയുടെ തീരുമാനം. പെര്‍പ്ലെക്സിറ്റിയും ടെലികോം ഭീമനായ എയര്‍ടെലുമായി സഹകരിച്ച് അതിന്റെ പ്രീമിയം പ്ലാനിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്തിരുന്നു.
പ്രതിമാസം 399 രൂപ നിരക്കില്‍ ഓഗസ്റ്റിലാണ് ഓപണ്‍ എ.ഐ അതിന്റെ ചാറ്റ് ജി.പി.ടി ഗോ ലോഞ്ച് ചെയ്തത്. ഉയോക്താക്കള്‍ക്ക് താങ്ങാനാവുന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണ് പുതിയ പ്രഖ്യാപനം. ഉപയോക്താക്കള്‍ക്ക് ഉപകാര പ്രദമാകുന്ന നിരവധി ഗുണങ്ങള്‍ ചാറ്റ് ജി. പി.ടി ഗോ അവതരിപ്പിച്ചിട്ടുണ്ട്.
Open AI to capture the Indian market: ChatGPT announces free service in India for one year




							




		

