ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നെന്നു പത്രസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ .അഞ്ചു ലക്ഷത്തിലധികം ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് ഹരിയാനയില്‍ ചേര്‍ക്കപ്പെട്ടതെന്നും തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയാണ് സംഭവിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.
ഒരു സ്ത്രീ ഒരേ ഫോട്ടോ വെച്ച് 223 തവണ വോട്ട് ചെയ്തു 93,174 വ്യാജ വിലാസങ്ങളിലായി വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു.1,24,177 വോട്ടുകള്‍ ചെയ്തത് ഫേക്ക് ഫോട്ടോകള്‍ ഉപയോഗിച്ചാണെന്നും ബ്രസീലിയന്‍ മോഡലിന്റെ വരെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെട്ടതായും രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ വരെ ഹരിയാനയില്‍ വോട്ട് ചെയ്തു.
കള്ളക്കളികള്‍ നടന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവി ഫുട്ടേജുകള്‍ പുറത്തുവിടാത്തതെന്നും ബിജെപിയെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാപക തട്ടിപ്പുകള്‍ നടത്തിയതായും രാഹുല്‍ ആരോപിച്ചു.കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ പൂര്‍ണ ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.
Operation Sarkar Chori took place in Haryana: 25 lakh fake votes cast, says Rahul Gandhi












