ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്്്‌ഫോടനത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് അത്യുഗ്ര പ്രഹരശേഷിയുള്ള രണ്ടു കിലോഗ്രാം അമോണിയം നൈട്രേറ്റെന്നു അന്വേഷണ സംഘം. ഈ മാസം 10 ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് ഡോ. ഉമര്‍ നബി ഓടിച്ച കാര്‍ പൊട്ടിത്തെറിച്ച് 13 പേരുടെ ജീവന്‍ നഷ്ടമായത്.
ഉമര്‍ നബി ബോംബു നിര്‍മിക്കുന്നതില്‍ വിദഗ്ധന്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
അമോണിയം നൈട്രേറ്റ്, പെട്രോളിയം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ഉമര്‍ സ്‌ഫോടകവസ്തു തയാറാക്കി യിരിക്കാമെന്ന് ഫോറന്‍സിക് സംഘത്തിന് ലഭിച്ച 52 ലധികം സ്‌ഫോടകവസ്തു സാമ്പിളുകള്‍ വെളിപ്പെടുത്തുന്നു.
അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍മിക്കാന്‍ വൈദഗ്ധ്യമുള്ള ആളാണ് ഉമറെന്നും അന്വേഷണ സംഘം സൂചന നല്കുന്നു. സ്‌ഫോടനത്തിന് മുമ്പ് ഉമര്‍ നബി അടുത്തുള്ള ഒരു പാര്‍ക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം താമസിച്ചത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിക്കുന്നു
വൈകുന്നേരം 3.19 ന് പാര്‍ക്കിംഗ് സ്ഥലത്ത് പ്രവേശിച്ച അദ്ദേഹം 6.30 വരെ അവിടെ തങ്ങി. തുടര്‍ന്ന് തന്റെ ഹ്യുണ്ടായി ഐ20 കാര്‍ റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്‌നലില്‍ എത്തിച്ചാണ് സ്ഫോടനം നടത്തിയത്. 13 പേര്‍ കൊല്ലപ്പെടുകയും 20 ലധികം ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Over 2 Kg Ammonium Nitrate, Petroleum Used In Blast Near Red Fort: Sources












