ഇസ്‌ളാമാബാദ്: ഇന്ത്യയ്ക്കും അഫ്ഗാനുമെതിരേ ഭീഷണിയുമായി പാക്കിസ്ഥാന്‍
ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും മുന്നറിയിപ്പുമായി പാകിസ്ഥാന്‍. ഇസ്ലാമാബാദിലും സൗത്ത് വസീറിസ്ഥാനിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയേക്കാമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കി. അക്രമത്തിന് ഉത്തരവാദികളായ തീവ്രവാദികളെ അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനുള്ളില്‍ അതിര്‍ത്തി കടന്നുള്ള നടപടി തള്ളിക്കളയാനാവില്ലെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലുണ്ടായ ആക്രമണത്തെ താലിബാന്‍ ഭരണകൂടം അപലപിച്ചതിനെയും ആസിഫ് നിരസിച്ചു, അത്തരം പ്രസ്താവനകള്‍ ‘ആത്മാര്‍ത്ഥതയുടെ തെളിവായി കണക്കാക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞു. ഇന്ത്യയും അഫ്ഗാനും ഏതെങ്കിലും സാഹസീയതയ്ക്ക് ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Pakistan threatens India and Afghanistan












