ഇസ്‌ളാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത പാക്ക് വ്യോമ താവളം ഉള്‍പ്പെടെയുള്ളവയുടെ പുനര്‍ നിര്‍മാണം ഇപ്പോഴും പാതിവഴിയില്‍. ഇന്ത്യ പാക്കിസ്ഥാനു മേല്‍ നടത്തി പ്രഹരം എത്രയെന്നു വ്യക്തമാകുന്നതാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സൈമണ്‍ പങ്കുവെച്ച ചിത്രങ്ങളാണ് പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിലേത് ഉള്‍പ്പെടെയുള്ള നിര്‍മമാണ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ സേന തകര്‍ത്ത പാക്കിസ്ഥാന്റെ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുനര്‍നിര്‍മാണം ഇപ്പോഴും നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഡാമിയന്‍ പങ്കുവെച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ഇന്ത്യന്‍ സൈന്യം തകര്‍ത്ത മേഖലകളിലെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല.

നൂര്‍ ഖാന്‍ എയര്‍ബേസിലെ മേല്‍ക്കൂര അറ്റകുറ്റപ്പണികള്‍ നടത്തുന്ന ചിത്രം ഡാമിയന്‍ സൈമണ്‍ പങ്കിട്ടു.യുദ്ധത്തില്‍ വിജയം അവകാശപ്പെടുന്ന പാക്കിസ്ഥാന്റെ യതാര്‍ഥ അവസ്ഥയാണ് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂരിനിടെ കിരാന ഹില്‍സിലെ പാകിസ്ഥാന്റെ ആണവായുധകേന്ദ്രത്തില്‍ ഇന്ത്യ ആക്രമണം നടത്തിയതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഒസിഎന്‍ടി വിദഗ്ദ്ധന്‍ ഡാമിയന്‍ സൈമണായിരുന്നു. അദ്ദേഹം പറയുന്നത് അനുസരിച്ച് റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ ഇപ്പോഴും നിര്‍മാണം നടക്കുകയാണ്. കഴിഞ്ഞ 16 ന് എക്‌സില്‍ ഇത് സംബന്ധിച്ച് ഒരു ചിത്രവും സൈമണ്‍ പോസ്റ്റ് ചെയ്തു.
വടക്കന്‍ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തില്‍,തകര്‍ന്ന ഹാംഗറിന്റെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടന്നുവരികയാണ്, മേല്‍ക്കൂര പൊളിച്ചുമാറ്റുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന്, റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളം, വടക്കന്‍ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളം എന്നിവ കൂടാതെ മുരിദ്, റഫീഖി, മുഷാഫ്, ബൊളാരി, ഖാദ്രിം, സിയാല്‍കോട്ട്, സുക്കൂര്‍ എന്നിവിടങ്ങളിലും ഇന്ത്യന്‍ സൈന്യം കനത്ത നാശം വരുത്തിയെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Pakistan’s losses in the Indian operation were not insignificant!: The reconstruction of the Pakistani airspace destroyed by India in Operation Sindoor is still halfway through after six months.











