പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ


പാലക്കാട്: പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്.എച്ച്.ഒ.) ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ. ആയ ബിനു തോമസാണ് മരിച്ചത്.

പോലീസ് ക്വാർട്ടേഴ്സിനുള്ളിൽ വെച്ചാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് വടകര സ്വദേശിയായ ബിനു തോമസ് ഏകദേശം ആറുമാസം മുമ്പാണ് ചെർപ്പുളശ്ശേരി സ്റ്റേഷനിൽ ചുമതലയേറ്റത്.

വിശ്രമിക്കാനായി ക്വാർട്ടേഴ്സിലേക്ക് പോയ ബിനു തോമസിനെ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ കാണാഞ്ഞതിനെ തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.)

Share Email
LATEST
Top