പാസ്റ്റര്‍ തോമസ് ഡാനിയേലിന്റെ സംസ്‌കാരം നവംബര്‍ എട്ടിന് ഫിലദല്‍ഫിയായില്‍

പാസ്റ്റര്‍ തോമസ് ഡാനിയേലിന്റെ സംസ്‌കാരം നവംബര്‍ എട്ടിന് ഫിലദല്‍ഫിയായില്‍

ചിക്കാഗോ: കഴിഞ്ഞ ആഴ്ചയില്‍ നിര്യാതനായ പാസ്റ്റര്‍ തോമസ് ഡാനിയേലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ എട്ട് ശനിയാഴ്ച ഫിലദല്‍ഫിയയില്‍ എബെനെസര്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചുമതലയില്‍ നടക്കും.

മല്ലശ്ശേരി ഐപിസി എബെനെസര്‍ സഭാംഗമായിരുന്നു. 30 വര്‍ഷം ചെന്നൈയില്‍ സഭാ പ്രവര്‍ത്തനത്തില്‍ ആയിരുന്ന പരേതന്‍ 2018 ലാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. ഏലിയാമ്മ തോമസാണ് ഭാര്യ. ലിന്‍സി, ഫിന്നി എന്നിവര്‍ മക്കളും ഫ്രാങ്ക്‌ലിന്‍ മരുമകനും ആണ്.
ചിക്കാഗോ ഐപിസി ബഥേല്‍ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാമുവല്‍ ചാക്കോയുടെ സഹോദരി ഭര്‍ത്താവാണ്.

Pastor Thomas Daniel’s funeral will be held in Philadelphia on November 8th.

Share Email
LATEST
Top