എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന്: തടഞ്ഞുവെച്ച 92.41 കോടി രൂപ ലഭിച്ചു; കത്ത് വൈകിച്ച ‘തന്ത്രം’ നേട്ടമായി

എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന്: തടഞ്ഞുവെച്ച 92.41 കോടി രൂപ ലഭിച്ചു; കത്ത് വൈകിച്ച ‘തന്ത്രം’ നേട്ടമായി

തിരുവനന്തപുരം : സംസ്ഥാനത്തിന് ഏറെ നാളായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയത്. രണ്ടും മൂന്നും ഗഡുക്കളും പിന്നാലെ ലഭിക്കുമെന്നാണ് വിവരം.

പിഎം ശ്രീ പദ്ധതി കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ ഫണ്ട് കേരളത്തിന് കൈമാറിയത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഇതിനായുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ കഴിഞ്ഞ ബുധനാഴ്ച തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, കത്ത് അയക്കാതെ കേരളം വരുത്തിയ ഈ കാലതാമസം ഇപ്പോൾ നേട്ടമായി മാറിയിരിക്കുകയാണ്. ഫണ്ട് ലഭിച്ചതോടെ, പദ്ധതി വിഷയത്തിൽ സിപിഐ അടക്കമുള്ളവരുടെ കടുത്ത എതിർപ്പിന് ഇനി ശക്തി കുറഞ്ഞേക്കും.

Share Email
LATEST
More Articles
Top