കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിസന്ധി: അന്തിമ തീരുമാനം രണ്ടുദിവസത്തിനുള്ളിൽ

കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിസന്ധി: അന്തിമ തീരുമാനം രണ്ടുദിവസത്തിനുള്ളിൽ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പദത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കും. പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ് രംഗത്ത്. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കോണ്‍ഗ്രസ്  അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇരുവരുമായി   സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും  ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.  സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ന്യൂനപക്ഷ, പിന്നോക്ക, ദളിത് സമുദായ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വൊക്കാലിഗ സമുദായവും രംഗത്തെത്തി. ശിവകുമാറിന് നീതിനിഷേധിക്കപ്പെട്ടാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് വൈക്കാലിഗ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അത്തരമൊരു സന്ദേശം ലഭിച്ചിട്ടില്ലെന്നും തനിക്ക് ഒന്നിനും ധൃതിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. 2023ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം, മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാറും രംഗത്തെത്തിയതോടെയാണ് വീണ്ടും പ്രതിസന്ധി രൂക്ഷമായത്

Political crisis over Chief Minister in Karnataka: Final decision within two days

Share Email
LATEST
More Articles
Top