വത്തിക്കാൻ സിറ്റി: നൂറ്റാണ്ടിന് മുമ്പ് കാനഡയിൽ നിന്നും വത്തിക്കാൻ സിറ്റിയിലെ മ്യൂസിയത്തിലേക്ക് മാറ്റിയ കാനഡയുടെ 62 പുരാവസ്തുക്കൾ തിരിച്ചു നൽകി മാർപാപ്പ. കാനഡയിലെ ജനങ്ങളുടെ എതിർപ്പിന് മറികടന്ന് കോളനിവാഴ്ച കാലത്ത് വത്തിക്കാനിലേക്ക് കൊണ്ടുവന്ന പുരാവസ്തുക്കൾ ആണ് ലിയോ പതിനാലാമൻ മാർപാപ്പ കാനഡയ്ക്ക് തിരിച്ചു നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഇവ കാനഡയുറാ കത്തോലിക്കാ മെത്രാൻ സമിതിക്കു കൈമാറി.
നൂറു വർഷങ്ങൾക്കു മുമ്പ് 1925ൽ കാനഡയിൽനിന്നുകൊണ്ടുവന്നതായിരുന്നു ഈ പുരാവസ്തുക്കൾ. കൊണ്ടുപോകുന്നതിനെതിരെ അന്നത്തെ കനേഡിയൻ ജനത ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു അവരുടെ വികാരത്തെ മാനിക്കാതെയാണ് പുരാവസ്തുക്കൾ വത്തിക്കാരിലേക്ക് കൊണ്ടുപോയതെന്ന് ആക്ഷേപവും ഉണ്ടായിരുന്നു.
2022 ൽ കാനഡയിലെ പ്രതിനിധിസംഘം വത്തിക്കാൻ സന്ദർശിച്ചപ്പോൾ പുരാവസ്തുക്കൾ തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വത്തിക്കാൻ കാനഡയ്ക്ക് പുരാവസ്തുക്കൾ കൈമാറിയത്.
Pope returns Canadian artifacts stored in Vatican Museums











