ഫൊക്കാന മെന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഫ. ഗോപിനാഥ് മുതുകാട് 22 ന് നിര്‍വഹിക്കും

ഫൊക്കാന മെന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഫ. ഗോപിനാഥ് മുതുകാട് 22 ന് നിര്‍വഹിക്കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : ഫൊക്കാന മെന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവര്‍ത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് നവംബര്‍ 22 ,ശനിയാഴ്ച നിര്‍വഹിക്കും. ഉച്ചക്ക് 12 മുതല്‍ സെന്റ്. ജോര്‍ജ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ( 408 Getty Avenue, Paterson, NJ 07503) ആണ് ചടങ്ങെന്നു പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ഫൊക്കാനയിലെ യുവ ജനങ്ങളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും സഹായകമാകുന്ന പദ്ധതികള്‍ക്ക് രൂപം നലകി നടപ്പിലാക്കുകയും, അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി
ഫൊക്കാന മെന്‍സ് ക്ലബ് രൂപീകരിക്കുന്നത്. മെന്‍സ് ഫോറം ഭാരവാഹികള്‍ ആയി ചെയര്‍ ലിജോ ജോണ്‍, വൈസ് ചെയെര്‍സ് ആയ കൃഷ്ണരാജ് മോഹന്‍, കോചെയര്‍ ജിന്‍സ് മാത്യു, കോര്‍ഡിനേറ്റേഴ്സ് ആയ സുബിന്‍ മാത്യു, ഫോബി പോള്‍ എന്നിവരെ നിയമിച്ചു.

ചരിത്രത്തില്‍ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങള്‍ മാറ്റി മറിക്കുകയാണ് . ഫൊക്കാന യുവാക്കളുടെ കൈലേക്ക് എത്തിയപ്പോള്‍ ഇത് വരെയുള്ള ഒരു പ്രവര്‍ത്തന ശൈലിവിട്ട് പുതിയ പുതിയ പരിപാടികള്‍ നടപ്പിലാകുബോള്‍ അത് യുവാക്കളുടെയോ യുവതികളുടെയോ പരിപാടികള്‍ ആയി മാറി എന്നതാണ് സത്യം . യുവാക്കളുടെയും യുവതികളുടെയും സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്ത പുലര്‍ത്തുന്നതാണ് ഇന്ന് ഫൊക്കാനയുടെ പ്രവര്‍ത്തനം.

ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ളതകുബോള്‍ നാം അത് ഒത്തൊരുമയോട് ആഘോഷിക്കും , ചില ആഘോഷങ്ങള്‍ സ്ത്രികള്‍ക്കും പുരുഷന്‍ മാര്‍ക്കും വെവ്വേറെ ആഘോഷിക്കേണ്ടുന്നത് ഉണ്ട്. ഫൊക്കാനയില്‍ വിമെന്‍സ് ഫോറം വളരെ ആക്റ്റീവ് ആണ് അതിനോടൊപ്പം മെന്‍സ് ക്ലബ് കുടി ആകുബോള്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകരുത് എന്നതാണ് ഫൊക്കാന കമ്മിറ്റിയുടെ തീരുമാനം.

Prof. Gopinath Muthukad to inaugurate Phokana Men’s Club on 22nd

Share Email
LATEST
More Articles
Top