ലൈംഗിക ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിൽ, കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിൽ, കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ലൈംഗിക ആരോപണങ്ങളെത്തുടർന്ന് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തത് വിവാദത്തിൽ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു. ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്തതെന്നുള്ളതാണ് ശ്രദ്ധേയം.

എന്നാൽ, യോഗത്തിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള വാർത്ത രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. താൻ പങ്കെടുത്തത് യോഗമല്ലെന്നും, മറിച്ച് രാഷ്ട്രീയം ചർച്ച ചെയ്യുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. തനിക്കെതിരായ ലൈംഗിക ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസിൻ്റെ ഔദ്യോഗിക ഓഫീസുകളിൽ താൻ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സസ്പെൻ്റ് ചെയ്ത നടപടി നിലനിൽക്കെത്തന്നെയാണ് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തത്.

Share Email
Top