ശാസ്ത്രോത്സവത്തിൽ മന്ത്രിമാരായ ശിവൻകുട്ടിക്കും എംബി രാജേഷിനുമൊപ്പം വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; ബിജെപി കൗൺസിലർ ഇറങ്ങിപ്പോയി, പ്രതിഷേധം

ശാസ്ത്രോത്സവത്തിൽ മന്ത്രിമാരായ ശിവൻകുട്ടിക്കും എംബി രാജേഷിനുമൊപ്പം വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; ബിജെപി കൗൺസിലർ ഇറങ്ങിപ്പോയി, പ്രതിഷേധം

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത ശാസ്ത്രോത്സവത്തിന് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുക വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചടങ്ങിൽ പങ്കെടുത്തതോടെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ വേദി വിട്ടിറങ്ങി.

ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽനിന്നായി 8,500 കുട്ടികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നു.

പുതുക്കിയ മാന്വൽ പ്രകാരം സാമൂഹിക ശാസ്ത്രമേളയിലെ എല്ലാ ഇനങ്ങളും തത്സമയമാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ പുതുതായി ഉൾപ്പെടുത്തി. വിവിധ മത്സര ഇനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ശാസ്ത്രോത്സവം നൽകുന്നത്.

Share Email
Top