ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനായി സ്ഫോടക വസ്തു സൂക്ഷിക്കാൻ പ്രതികൾ ഫ്രീസറുകൾ വാങ്ങിയതായി കണ്ടെത്തി. സ്ഫോടന ക്കേസിൽ ഉൾപ്പെട്ട ഡോക്ടർമാരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഇവർ ഉപയോഗിക്കാനായി വാങ്ങിയ റഷ്യൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കാനായിരുന്നു ഈ ഫ്രീസറുകൾ വാങ്ങിയത്.
അറസ്‌റ്റിലായ ഡോ. മുസമ്മിൽ, ഡോ. ഷഹീൻ, ഡോ. അദീൽ, അമീർ എന്നിവരു മായി ബന്ധപ്പെട്ട് ആയുധങ്ങൾ ശേഖരിക്കു ന്നതിനും സ്ഫോടകവസ്തുക്കൾ നിർമിക്കു ന്നതിനുമുള്ള ശൃംഖലയു ണ്ടായിരു ന്നുവെന്നാണ് വ്യ ക്തമായത്. ഷഹീനുമായി ബന്ധമുള്ള ഒരാൾ വഴി മുസമ്മിൽ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യൻ അസോൾട്ട് റൈഫിൾ വാങ്ങിയിരുന്നു. ഡോ. അദീലിന്റെ ലോക്കറിൽനിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു.
റഷ്യൻ നിർമിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്‌റ്റാർ പിസ്‌റ്റൾ, ഒരു ബെറെറ്റ പിസ്‌റ്റൾ, 2,900 കിലോ സ്ഫോടകവസ്തുക്കളുടെ അസംസ്കൃത വസ്‌തുക്കൾ എന്നിവ നേരത്തേ ഫരീദാബാദിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ഉമറിൻ്റെ ആവശ്യപ്രകാരം ലക്നൗ ആസ്ഥാനമായി പ്രവർത്തിച്ച ഡോ. ഷഹീൻ ആണ് റഷ്യൻ അസോൾട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഐഇഡികൾ നിർമിക്കാൻ അത്യാവശ്യമായ അസംസ്കൃത രാസവസ്‌തുക്കൾ സൂക്ഷിക്കാനാണ് ഫ്രീസർ ഉപയോഗിച്ചതെന്നാണ് സൂചന.
Red Fort blast: Accused bought freezers to store high-powered explosives, found













