ന്യൂഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ ഇന്ത്യയിലുണ്ടായിരുന്ന തീവ്രവാദികള്‍ക്ക് വന്നിരുന്നതായി നിര്‍ണയാക വിവരം.
വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി പിടിയിലായവരില്‍ നിന്നും തെളിവുകള്‍ ലഭിച്ചു. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിടിലായ ഭീകരരുടെ ഫോണുകളിലേക്ക് പലവട്ടം വിളിച്ചിരുന്നതായി അന്വേ ഷണത്തില്‍ വ്യക്തമായി.
ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്
കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഉമര്‍ നബിയുമായി ബന്ധമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ എന്‍ഐഎ നീക്കം.
ഒരു മാസത്തിനിടെ ഉമര്‍ നബി ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കൂടാതെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
Red Fort blast; Critical clue that phone calls were received from abroad













