ചെങ്കോട്ടയിലെ ചാവേര്‍ ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് വീട്ടില്‍ നിന്ന്: ഫോണില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങളെന്നു അന്വേഷണ സംഘം

ചെങ്കോട്ടയിലെ ചാവേര്‍ ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് വീട്ടില്‍ നിന്ന്: ഫോണില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങളെന്നു അന്വേഷണ സംഘം

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ ബോബ് സ്‌ഫോടനത്തിലെ ചാവേര്‍ ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെടുത്തത് ഉമറിന്റെ വീട്ടില്‍ നിന്ന്. ഈ ഫോണില്‍ നിന്നാണ് ഉമര്‍ പകര്‍ത്തിയ ചാവേര്‍ ബോംബ് സംബന്ധിച്ചുള്ള വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ചാവേര്‍ ആക്രമണം ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ പകര്‍ത്തിയ ശേഷം ഉമര്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പിന്നീട് ഫോണ്‍ സഹോദരന്‍ കണ്ടെത്തുകയും സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയുമായിരുന്നു. ഡല്‍ഹി സ്‌ഫോടനത്തിന് തൊട്ടുമുന്‍പാണ് ഉമര്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയതാണെന്ന് സൂചന. ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജമ്മു കശ്മീരിലെ പുല്‍ വാമയിലുള്ള കുടുംബവീട് ഉമര്‍ സന്ദര്‍ശിച്ചിരുന്നു.

വീഡിയോയില്‍ ഉമര്‍ പറയുന്ന കാര്യങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ തന്ത്രങ്ങളുടെ ഭാഗമായുള്ളതാണെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഉമറിന്റെ വീഡിയോ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരെ അതിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയാണ് തയ്യാറാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

Red Fort suicide bomber Umar Nabi’s mobile phone recovered from his house: Investigation team says crucial information was obtained from the phone

Share Email
Top