കാസർഗോഡ് സ്പെഷൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർഗോഡ് സ്പെഷൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസര്‍കോട്: കാസർഗോഡ് സ്പെഷൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീറാണ് മരിച്ചത്.  പോക്സോ കേസിൽ അറസ്റ്റിലായത്.സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ  രാവിലെയാണു ഇയാളെ ആശുപത്രി യിലേക്ക് എത്തിച്ചത്.

തുടര്‍ന്ന് മരണം സ്ഥിരീക രിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് മാധ്യമങ്ങളോട് പറഞ്ഞു അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു.റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്‍മോര്‍ട്ടം നടത്തുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. 

Remanded suspect found dead in Kasaragod Special Jail

Share Email
More Articles
Top