ഹ്യൂസ്റ്റന്‍: മേയര്‍ സ്ഥാനത്തേയ്ക്ക് വീണ്ടു പോരാട്ടം നടത്തുന്ന റോബിന്‍ ജെ ഇലക്കാട്ട് മുന്നോട്ടുവെയ്ക്കുന്നത് മിസോറി സിറ്റിയുടെ വികസന തുടര്‍ച്ച. കൗണ്‍സിലില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നിലവിലെ മേയര്‍ കൂടിയായ റോബിന്റെ വിജയം മിസോറി സിറ്റിയുടെ വികസന പദ്ധതികളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. നാടിന്റെ വികസന തുടര്‍ച്ചയാണ് അദ്ദേഹം പ്രചാരണത്തില്‍ മുന്നോട്ടുവെയ്ക്കുന്നത്. ജെഫ്രി ബോണിയാണ് റോബിന്‍ ജെ ഇലക്കാട്ടിന്റെ എതിരാളി.
ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുസുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഭരണ തുടര്‍ച്ച വേണമെന്ന പ്രചാരണം അദ്ദേഹം സജീവമാക്കിയിട്ടുണ്ട്. 22 ശതമാനം ഏഷ്യന്‍ അമേരിക്കക്കാര്‍ താമസിക്കുന്ന കൗണ്ടിയില്‍ ഇതിലേറെയും ഇന്ത്യന്‍ അമേരിക്കക്കാരാണ്. എല്ലാ മേഖലയിലുമുള്ളവരുമായുള്ള മികവാര്‍ത്ത ബന്ധമാണ് റോബിന്റെ മുതല്‍ക്കൂട്ട്.
Robin J. Elakatt is pushing for continued development in Missouri City.











