തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ എസ്‌ഐടിയ്ക്ക് മുന്നില്‍ ഹാജരായി. എസ്‌ഐടി തലവന്‍ എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപണിക്കായി കൊണ്ടുപോകുമ്പോള്‍ എ.പത്മകുമാറിനായിരുന്നു ചുമതല.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നിര്‍ബന്ധിച്ചെന്ന്
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ദേവസ്വം ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് പത്മകുമാര്‍ മറുപടി പറയേണ്ടി വരും.
Sabarimala gold robbery: A. Padmakumar appears for questioning












