സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസന്‍ കേരള ടീമിനെ നയിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസന്‍ കേരള ടീമിനെ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ടീമിന്റെ ക്യാപ്റ്റന്‍. യുവതാരം അഹ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, കൃഷ്ണദേവന്‍, അബ്ദുള്‍ ബാസിദ് തുടങ്ങിയ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ എട്ട് വരെ ലഖ്‌നൗവിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

കേരള ടീം – സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ എം. (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), നിധീഷ് എം. ഡി., ആസിഫ് കെ. എം., അഖില്‍ സ്‌കറിയ, ബിജു നാരായണന്‍ എന്‍, അങ്കിത് ശര്‍മ്മ, കൃഷ്ണ ദേവന്‍ ആര്‍. ജെ., അബ്ദുള്‍ ബാസിത് പി. എ., ഷറഫുദ്ദീന്‍ എന്‍. എം., സിബിന്‍ പി. ഗിരീഷ് , കൃഷ്ണ പ്രസാദ്, സാലി വി. സാംസണ്‍, വിഘ്‌നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍.

Sanju Samson to lead Kerala team in Syed Mushtaq Ali Trophy

Share Email
Top