ഷെയ്ക്ക് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് പ്രതീക്ഷയെന്ന് മകന്‍ സജീബ് വസീദ്

ഷെയ്ക്ക് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് പ്രതീക്ഷയെന്ന് മകന്‍ സജീബ് വസീദ്

വിര്‍ജീനിയ: ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ള ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നു ഹസീനയുടെ മകന്‍ സജീബ് വസീദ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെയായിരുന്നു മകന്റെ ഈ പ്രതികരണം. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കില്ലെന്നും തന്റെ മാതാവിന്റെ ജീവന്‍ സംരക്ഷിച്ച നാടാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ് വിട്ടുപോയിരുന്നില്ലെങ്കില്‍, തീവ്രവാദികള്‍ അവരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. 2024 ല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ നേരിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അംഗീകരിക്കുമ്പോഴും സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടെന്നും സജീബ് വസീദ് വാദിക്കുനന്ു. .2013 ലെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയ്ക്ക് വധശിഷ വിധിച്ച ധാക്കയിലെ അന്താരാഷ്ട്ര പ്രത്യേക ക്രൈംസ് ട്രിബൂണലിന്റെ പ്രവര്‍ത്തനം നിയമാനുസൃതമല്ലെന്ന് വാദിച്ചാണ് വസീദ് നിലപാട് വ്യക്തമാക്കിയത്.

ജുഡീഷ്യല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഷെയ്ഖ് ഹസീനയുള്‍പ്പെട്ട കേസുകളില്‍ വിചാരണ നടന്നതെന്നും വിചാരണയ്ക്ക് മുമ്പ് 17 ജഡ്ജിമാരെ പിരിച്ചുവിടുകയും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ നിയമവിരുദ്ധമായി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ചെയ്തതായി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു. വിചാരണയില്‍ പ്രതിഭാഗം അഭിഭാഷകരെ പങ്കെടുപ്പിക്കുകയും ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു നടപടികളും പാലിക്കാതെ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഒരു രാജ്യവും ഒരാളെ കൈമാറില്ലെന്നും സജീബ് പറയുന്നു.ം.

Sheikh Hasina’s son Sajeeb Wasid hopes India will not extradite her to Bangladesh

Share Email
Top