പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിയായി ബിജെപി മാറി’: വി. ശിവൻകുട്ടി

പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിയായി ബിജെപി മാറി’: വി. ശിവൻകുട്ടി

തിരുവനന്തപുരം: ബി.ജെ.പി. പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ ബി.ജെ.പി.-ആർ.എസ്.എസ്. നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. സാധാരണ പ്രവർത്തകരെ കൊലക്ക് കൊടുക്കുന്ന നേതൃത്വമാണ് ബി.ജെ.പിയുടേതെന്നും പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ആനന്ദ് കെ. തമ്പി എഴുതിയ ആത്മഹത്യാക്കുറിപ്പിലെ മുഴുവൻ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഈ വിഷയത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സി.പി.എം. ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പി. നേതൃത്വത്തിന് മാഫിയ ബന്ധങ്ങളുണ്ടെന്ന് വി. ജോയ് എം.എൽ.എ. ആരോപിച്ചു. കഴിവുള്ള പ്രവർത്തകർക്ക് പാർട്ടി സീറ്റ് നൽകുന്നില്ല. ആനന്ദ് കെ. തമ്പി ഉന്നയിച്ച വിഷയങ്ങൾ ചെറുതല്ലെന്നും ഈ വിഷയങ്ങൾ എൽ.ഡി.എഫ്. പ്രചാരണായുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതൃത്വം കോർപ്പറേറ്റ് വൽക്കരണത്തിലേക്ക് പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും പ്രതികരിച്ചു.

Share Email
Top