വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗീക വസതിക്കുതൊട്ടടുത്ത് വെടിവെയ്പ്പില്‍ രണ്ടു ഫെഡറല്‍ സൈനീകര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിനു തൊട്ടടുത്തായി ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെയ്പിനെ തുടര്‍ന്ന് വൈറ്റ്ഹൗസിനു അതീവ സുരക്ഷ ഏര്‍പ്പെടുത്തുകയും പൂര്‍ണമായും അടയ്ക്കുകയും ചെയ്തു.

പശ്ചിമ വിര്‍ജീനിയ സ്വദേശികളായ സൈനീകരാണ്പരിക്കേറ്റതെന്നു തിരിച്ചറിഞ്ഞു.
വെടിവെയ്പ് സമയത്ത് പ്രസിഡന്റ് ട്രംപ് ഫ്‌ളോറിഡയിലെ തന്റെ വെസ്റ്റ് പാലം ബീച്ച് ഗോള്‍ഫ് ക്ലബ്ബിലായിരുന്നു. വെടിവെയ്പില്‍ പോലീസ് ഒരാളെ കസ്റ്റഡിയലെടുത്തു. ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസ് ജീവനക്കാരുടെ ഓഫീസായ ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനു അടുത്തായിരുന്നു വെടിവയ്പ്പ്. സംഭവത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് പൂര്‍ണ്ണമായും അടച്ചിട്ടു. പ്രധാന ട്രഷറി കെട്ടിടത്തിലും ഫ്രീഡ്മാന്‍സ് ബാങ്ക് ബില്‍ഡിങ്ങിലും സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Shooting near White House: Two federal soldiers killed; Trump in Florida during shooting













