‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ നെഹ്‌റുവിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് സൊഹ്‌റാന്‍ മംദാനി

‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’  നെഹ്‌റുവിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് സൊഹ്‌റാന്‍ മംദാനി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ഈ നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി തന്റെ വിജയ പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ചു

1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങ ള്‍ക്കുശേഷം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതമായ ആ സുപ്രധാന മുഹൂര്‍ത്തത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ പ്രസംഗം ”ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.. ഒരു പുതിയ രാഷ്ട്രത്തിന്റെ പിറവി ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുകയായിരുന്നു ആ വാക്കുകളിലൂടെ അദ്ദേഹം.

ഇന്ന് വിജയപ്രസംഗത്തില്‍ മംദാനി പറഞ്ഞതിങ്ങനെ ‘പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം ചുവടുവെക്കുന്ന ഒരു നിമിഷം ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ വരൂ, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവിന്റെ ഉയര്‍ച്ചയാണ് നാമം കാണുന്നത്”തന്റെ വിജയം ന്യൂയോര്‍ക്ക് ജനതയ്ക്ക് വേണ്ടിയുള്ളതാണെന്നു മംദാനി പറഞ്ഞു..

‘ന്യൂയോര്‍ക്കിലെ പുതിയ തലമുറയ്ക്ക് നന്ദി. പറഞ്ഞ മംദാനി. ഞ്ങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും വ്യക്തമാക്കി.ഡൊണാള്‍ഡ് ട്രംപ് വഞ്ചിച്ച ഒരു രാജ്യത്തെ, അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അദ്ദേഹത്തെ വളര്‍ത്തിയ നഗരം തന്നെ കാണിച്ചുകൊടുത്തു. ശതകോടീ ശ്വരന്മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിച്ച അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. മംദാനി പറഞ്ഞു. കുടിയേറ്റക്കാരെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുമെന്നും മംദാനി വ്യക്തമാക്കി.

Sohran Mamdani quotes excerpts from Nehru’s ‘Tryst with Destiny’ speech

Share Email
Top