ന്യൂഡല്‍ഹി: ശ്രീനഗറിലെ പോലീസ് സ്റ്റേഷനില്‍ സ്ഫോടനത്തില്‍ ഒന്‍പതു പേര്‍ മരണപ്പെട്ട സംഭവത്തില്‍ തീവ്രവാദ അട്ടിമറി തള്ളി ജമ്മുപോലീസ്
തീവ്രാദികളില്‍ നിന്നും പിടികൂടിയ രാസവസ്തു പരിശോധി ക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് ജമ്മു പോലീസ് വ്യകതമാക്കി
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ജയ്‌ഷെ ബന്ധമുള്ള പിഎഎഫ്എഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജമ്മു പോലീസ് വിശദഗീകരണം നല്കിയത്.
ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. നിലവില്‍ അന്തര്‍സംസ്ഥാന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട സുപ്രധാന കേസ് അന്വേഷിച്ചു വരികയായിരുന്നു.
ഈ ഘട്ടത്തില്‍ നിവരധി അറസ്റ്റുകളും ഫോടക വസ്തുകത്കള്‍ പിടിച്ചെടുക്കലും നടന്നിരുന്നു.എന്‍ഐഎ, സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ബോംബ് സ്‌ക്വാഡ് എന്നിവയില്‍ നിന്നുള്ള സംഘങ്ങള്‍ നിലവില്‍ സ്ഥലത്തുണ്ട്. പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ പിഴവാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്.
Srinagar blast: Jammu Police denies terror plot












