ശ്രീനഗറിലെ സ്‌ഫോടനം: തീവ്രവാദ ഗൂഡാലോചനയും അന്വേഷണ പരിധിയില്‍: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ബന്ധമുള്ള പിഎഎഫ്എഫ്

ശ്രീനഗറിലെ സ്‌ഫോടനം: തീവ്രവാദ ഗൂഡാലോചനയും അന്വേഷണ പരിധിയില്‍: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ബന്ധമുള്ള പിഎഎഫ്എഫ്

ന്യൂഡല്‍ഹി: ശ്രീനഗറിലെ പോലീസ് സ്റ്റേഷനില്‍ സ്ഫോടനത്തില്‍ ഒന്‍പതുപേര്‍ മരണപ്പെട്ട സംഭവത്തില്‍ തീവ്രവാദ ഗൂഡാലോചനയും അന്വേ ഷിക്കുന്നു. തീവ്രാദികളില്‍ നിന്നും പിടികൂടിയ രാസവസ്തു പരിശോധിക്കു ന്നതിനി ടെയാണ സ്‌ഫോടനമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .

എന്നാല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നേരത്തെ പിടിച്ചെടുത്ത ഒരു കാറില്‍ നിന്നാണോ സ്‌ഫോടനമുണ്ടായതെന്നതും അന്വേഷണ സംഘങ്ങള്‍ പരിശോധി ക്കുന്നുണ്ട്. ഇതിനിടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്  ജയ്‌ഷെ ബന്ധമുള്ള പിഎഎഫ്എഫ്
രംഗത്തെത്തി.

നൗഗാം പോലീസ് സ്റ്റേഷന്‍ നിലവില്‍ അന്തര്‍സംസ്ഥാന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട സുപ്രധാന കേസ് അന്വേഷിച്ചു വരികയായിരുന്നു. ഈ ഘട്ടത്തില്‍ നിവരധി അറസ്റ്റുകളും ഫോടക വസ്തുകത്കള്‍ പിടിച്ചെടുക്കലും നടന്നിരുന്നു.

ഈ സമയത്താണ് ഈ സ്‌ഫോടനം നടന്നതെന്നും ശ്രദ്ധേയമാണ്. എന്‍ഐഎ, സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ബോംബ് സ്‌ക്വാഡ് എന്നിവയില്‍ നിന്നുള്ള സംഘങ്ങള്‍ നിലവില്‍ സ്ഥലത്തുണ്ട്. പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ പി ഴവാണോ സ്‌ഫോടനത്തിനു കാരണമെന്നതും അതോ പോലീസ് സ്റ്റേഷന്‍ പരിസരത്ത് പിടിച്ചിട്ട വാഹനത്തില്‍ നിന്നാണോ സ്‌ഫോടനമെന്നതുമാ ണഅ അന്വേഷണ സംഘം പരിശോധിക്കുന്നത്

Srinagar blast: Terror conspiracy also under investigation

Share Email
Top