ഡാളസ്/തൃശൂര്‍ : നാല്‍പ്പത് വര്‍ഷത്തോളം ഡാളസില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഗാര്‍ലാന്‍ഡ് ഐ എസ് ഡി മുന്‍ ജീവനക്കാരനും നാല് വര്‍ഷമായി തൃശൂര്‍ അഞ്ചേരിയില്‍ സ്ഥിരതാമസക്കാരനുമായ സ്റ്റാന്‍ലി ജോസഫ് (ബോബി) (63 ) അന്തരിച്ചു. പരേതരായ തൃശൂര്‍ നെല്ലിക്കുന്ന് അറക്കല്‍ ജോസ്-അന്നമ്മടീച്ചര്‍ ദമ്പതികളുടെ മകനാണ് ബോബി.
ഭാര്യ: ജിജി ജോസഫ്
മക്കള്‍ ജെനിഫര്‍ ,അഞ്ജന
മരുമകന്‍ റൂബന്‍
സഹോദരങ്ങള്‍ :ജോണ്‍ ജോസഫ്,മേഴ്സി,തമ്പി,ജെസ്സി ,റോയ് (എല്ലാവരും ഡാലസ്), സൂസി( ആഫ്രിക്ക) ,
ഭൗതികശരീരം നവംബര്‍ 27 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് സ്വഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌കാരശുശ്രൂഷ 28 ന് രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോണ്‍ ബ്രദേഴ്‌സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചും തുടര്‍ന്ന് ശുശ്രൂഷകള്‍ക്ക് ശേഷം പറവട്ടാനിയിലുള്ള ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9946895937
വാര്‍ത്ത: പി.പി ചെറിയാന്‍
Stanley Joseph (Bobby) passes away













