ഡല്‍ഹി സ്‌ഫോടനകേസ് പ്രതി ഡോ. ഉമര്‍ ക്ലാസിലും സ്വീകരിച്ചിരുന്നത് താലിബാന്‍ ശൈലിയെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥികള്‍

ഡല്‍ഹി സ്‌ഫോടനകേസ് പ്രതി ഡോ. ഉമര്‍ ക്ലാസിലും സ്വീകരിച്ചിരുന്നത് താലിബാന്‍ ശൈലിയെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കാര്‍ സ്‌ഫോടനത്തിലെ പ്രതി ഡോ. ഉമര്‍ സര്‍വകലാശാലയിലെ ക്ലാസില്‍ വിദ്യാര്‍ഥികളോട് സ്വീകരിച്ചിരുന്നതും താലിബാന്‍ ശൈലിയെന്നു വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനല് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലാ വിദ്യാര്‍ഥികളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.ഡോ. ഉമര്‍ മുഹമ്മദും ഡോ. മുസമ്മില്‍ സയീദുംഈ സര്‍വകലാശാലലയിലെ അധ്യാപകരായിരുന്നു.

ഡല്‍ഹി കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ബോംബറായിരുന്ന ഡോ. ഉമര്‍ മുഹമ്മദ് തന്റെ ക്ലാസ് മുറിയില്‍ കര്‍ശനമായ വേര്‍തിരിവ് രീതികള്‍ പാലിച്ചിരുന്നതായും താലിബാന്‍ മോഡലാണ് ഇവിടെ നടപ്പാക്കിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു തങ്ങളുടെ ബാച്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു. ഇത് കണ്ട് ഡോ. ഉ്മ്മര്‍ എത്തി വേര്‍തിരിച്ച് ഇരുത്തുമായിരുന്നതായി ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി പറഞ്ഞു.


ഉമര്‍ ഇവിടെയാണ് താമസിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍വകലാശാല ജീവനക്കാര്‍ പറയുന്നതനുസരിച്ച് ഉമര്‍ രഹസ്യമായി പെരുമാറുകയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നതായി കൂട്ടിച്ചേര്‍ത്തു. ഇതിനുടെ
ചെങ്കോട്ട സ്‌ഫോടനത്തെത്തുടര്‍ന്ന് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. സംഭവം ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Students reveal that Delhi blast case accused Dr. Umar used to adopt Taliban style in class too

Share Email
Top