ന്യൂഡൽഹി: കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (എസ്ഐആർ) നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർക്കാർ, സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കും.
മെൻഷനിങ് സമയത്ത് സംസ്ഥാന സർക്കാരിന് വേണ്ടി കപിൽ സിബൽ ഹാജരായെങ്കിലും “സീനിയർ അഭിഭാഷകർ മെൻഷൻ ചെയ്യേണ്ടതില്ല” എന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം പിൻമാറി. തൊട്ടുപിന്നാലെ രാജ്യസഭാംഗം കൂടിയായ അഭിഭാഷകൻ ഹാരിസ് ബീരാൻ മുന്നോട്ടുവന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സിപിഎമ്മിന് വേണ്ടി ഹാജരായ ജി. പ്രകാശും എല്ലാ ഹർജികളും ഒരുമിച്ചു കേൾക്കണമെന്ന് ആവശ്യപ്പെട്ടു. എസ്ഐആർ സംബന്ധിച്ച മറ്റ് കേസുകൾ ഇപ്പോൾ നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ കേരളത്തിൽനിന്നുള്ള ഹർജികളും അവിടേക്ക് മാറാനാണ് സാധ്യത. അന്തിമ തീരുമാനം നാളെ മാത്രമേ അറിയൂ.













