കെഎച്ച്എന്‍എ ലോണ്‍ സ്റ്റാര്‍ ഹ്യൂസ്റ്റണ്‍ ആര്‍വിപി ആയി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

കെഎച്ച്എന്‍എ ലോണ്‍ സ്റ്റാര്‍ ഹ്യൂസ്റ്റണ്‍ ആര്‍വിപി ആയി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

ഹ്യൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ ) യുടെ ലോണ്‍ സ്റ്റാര്‍ – ഹ്യൂസ്റ്റണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവില്‍ ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ താമസിക്കുന്ന അദ്ദേഹം ഇക്വിറ്റി ട്രേഡര്‍ കൂടിയാണ്.

പ്രവാസി മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ യുവനേതൃത്വമാണ് സൂര്യജിത്തിന്റേത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജിയണല്‍ യൂത്ത് പ്രതിനിധി (2022), കെഎച്ച്എന്‍എ യുവ പ്രതിനിധി (2021 2023 ) എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗായകന്‍ കൂടിയാണ്.

സനാതന ധര്‍മ്മത്തില്‍ അടിയുറച്ച നിലപാടുകള്‍ പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ ദര്‍ശനം ഇതാണ്:

‘സനാതന ധര്‍മ്മത്തില്‍ നാം ഒന്നിക്കുമ്പോള്‍, ഭാരതത്തിന്റെ പുരാതന പ്രൗഢി വീണ്ടും ഉണരും. ശക്തിയിലും, ഐക്യത്തിലും, ശാശ്വത മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ‘വിശ്വഗുരു രാഷ്ട്രം’ പടുത്തുയര്‍ത്താന്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ പ്രചോദിപ്പിക്കുക എന്നതാണ് എന്റെ ദര്‍ശനം’

സൂര്യജിത്ത് സുഭാഷിന്റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്‌കാരിക ഉണര്‍വിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാന്‍ സഹായിക്കുമെന്ന് കെഎച്ച്എന്‍എയുടെ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.

Suryajit Subhash takes over as KHNA Lone Star Houston RVP

Share Email
LATEST
Top