swayamvara
pulimoottil

ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയോഗിച്ച് താലിബാൻ, ആദ്യ പ്രതിനിധി ഉടനെത്തിയേക്കും

ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയോഗിച്ച് താലിബാൻ, ആദ്യ പ്രതിനിധി ഉടനെത്തിയേക്കും

കാബൂൾ: ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയോഗിച്ച് താലിബാൻ. ആദ്യ പ്രതിനിധി ഈ മാസം തന്നെ ദില്ലിയിൽ എത്തിയേക്കും. താലിബാന് ഇന്ത്യയിൽ എംബസി തുറക്കാൻ അനുവാദം നൽകണം എന്നായിരുന്നു താലിബാൻ വിദേശശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയപ്പോൾ ഉന്നയിച്ച പ്രധാന ആവശ്യം. ദില്ലിയിലെ അഫ്ഗാൻ എംബസി കൈമാറാൻ തീരുമാനമുണ്ടായേക്കും. നേരത്തയുണ്ടായിരുന്ന സർക്കാരിന്‍റെ പ്രതിനിധികളാണ് നിലവിൽ അവിടെയുള്ളത്. അവർ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഇന്ത്യ ആശ്രയിക്കാൻ കഴിയുന്ന പങ്കാളിയാണെന്നാണ് താലിബാൻ നീരീക്ഷണം. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലെ ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് പുതിയ നീക്കം.

താലിബാന്‍റെ ഒരു നയതന്ത്ര പ്രതിനിധിക്ക് ഇന്ത്യയിൽ വരാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ജനുവരിയിൽ ഒരു പ്രതിനിധി കൂടി എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യ വിശ്വസിക്കാവുന്ന പങ്കാളിയാണെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. താലിബാൻ പാകിസ്ഥാനോട് അകലുകയും ഇന്ത്യയോട് അടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.

Share Email
LATEST excelnclexrn
More Articles
Top